.. പ്രവാസിക്കള്‍ക്കായി കേരള സാഹിത്യ അക്കാദമി ആദ്യമായി നടത്തുന്ന നോവല്‍ ,ചെറുകഥാ ക്യാമ്പിലേക്കുള്ള ,രജിസ്ട്രെഷന്‍ ആരംഭിച്ചിരിക്കുന്നു....























Monday, August 30, 2010

അനുഗ്രഹീത കലയുടെ ചാരുത വിടര്‍ന്ന കാരിക്കേച്ചര്‍ ക്യാമ്പ്

അനുഗ്രഹീത കലയുടെ ചാരുത വിടര്‍ന്ന കാരിക്കേച്ചര്‍ ക്യാമ്പ്


 സെപ്റ്റംബര്‍ 10 മുതല്‍ 12  വരെ ബഹറിന്‍ കേരളീയ സമാജത്തിന്‍റെയും കേരള സാഹിത്യ അകാടമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സാഹിത്യ ശില്പശാലയുടെ അനുബന്ധിച്ച് സമാജം ചിത്രകല ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമൂഹ ചിത്ര രചന കൂട്ടായ്മ  സാഹിത്യക്യംപിനു വരകളുടെ ലോകത്തിന്റെ  സുസ്വാഗതമായി മാറി. എഴുത്തച്ഛനും ആശാനും വിജയനുമുമെല്ലാം നിറങ്ങളിലൂടെ പുനര്‍ജനിച്ചപോള്‍ ഈ വേറിട്ട സംരംഭം സഹൃദയ ശ്രദ്ധയാകര്‍ഷിച്ചു. മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ അന്‍പതോളം സാഹിത്യകാരന്മാരുടെ ചിത്രങ്ങളാണ് ബഹറിനിലെ മുപ്പതോളം വരുന്ന ചിത്രകാരന്മാര്‍ ചേര്‍ന്ന് വരച്ചത്. ഈ ചിത്രങ്ങള്‍ സാഹിത്യ ശില്പശാല നടക്കുന്ന സമാജം ഓഡിട്ടോറിയത്തില്‍  പ്രദര്‍ശിപ്പിക്കും.മലയാള സാഹിത്യത്തിലെ അപൂര്‍വ പ്രതിഭകളെ പുതിയ ലോകത്തിനു ഒരിക്കല്‍ കൂടി പരിചയപെടുത്തുക, അത് വഴി പ്രവാസികളുടെ വായന ശീലത്തില്‍ പുതിയൊരു ഇടപെടല്‍ നടത്തുക  എന്ന മുഖ്യ ലക്‌ഷ്യം കൂടി ഈ ചിത്രകല ക്യംപിനുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു. ചിത്രങ്ങളോടൊപ്പം   ഓരോ എഴുത്തുകാരുടെയും ശ്രദ്ധേയമായ സൂക്തങ്ങള്‍ കൂടി ആലേഖനം ചെയ്താണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.


കേരള സമാജത്തില്‍ വച്ച് നടന്ന ചിത്രകല ക്യാമ്പ് സമാജം ആക്ടിംഗ് പ്രസിടന്റ്റ് ശ്രീ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സമാജം ചിത്രകല ക്ലബ് കണ്‍വീനര്‍ ശ്രീ ഹരീഷ് മേനോന്‍ ആദ്യ ചിത്രത്തിന് തുടക്കമിട്ടു. സമാജം സെക്രടറി എം കെ വീരമണി,  ട്രഷറര്‍ കെ എസ് സജുകുമാര്‍, സാഹിത്യ വിഭാഗമാ ആക്ടിംഗ് സെക്രടറി ജയന്‍ എസ് നായര്‍, ക്യാമ്പ് സംഘാടക സമിതി കണ്‍വീനര്‍ ഡി സലിം എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.
സെപ്റ്റംബര്‍ 10 മുതല്‍ 12  വരെ നടക്കുന്ന സാഹിത്യ ശില്‍പശാലയില്‍ യു. എ.  ഇ , ഖത്തര്‍, ഒമാന്‍, കുവൈറ്റ്‌, സൗദി അറേബ്യ, ബഹറിന്‍ തുടങ്ങിയ വിവിധ ജി. സി. സി. രാജ്യങ്ങളില്‍ നിന്നും 150 ഓളം ‍ സാഹിത്യകാരന്മാര്‍ പങ്കെടുക്കും. നോവല്‍ ചെറുകഥ എന്നിവയെ അടിസ്ഥാനമാക്കി കേരള സാഹിത്യ അക്കാദമി തയ്യാറാക്കിയ സിലബസ് പ്രകാരം ആണ് ശില്‍പശാല നടത്തുന്നത്. പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ: കെ. എസ് രവികുമാര്‍ ആണ് ക്യാമ്പ്‌ ഡയരക്ടര്‍.  പ്രശസ്ത സാഹിത്യകാരന്‍ ശ്രീ എം മുകുന്ദന്‍ മുഴുവന്‍ സമയവും ക്യാമ്പിനു നേതൃത്വം നല്‍കും. കെ പി രാമനുണ്ണി, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ ക്യാമ്പില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും.        


 ക്യാമ്പിന്റെ രെജിസ്ട്രേഷന്‍ ആഗസ്റ്റ്‌ 31 - നു പൂര്‍ത്തിയാവും . ബഹറിന്റെ  പുറത്തു നിന്നും ക്യാമ്പിനേത്തുന്ന  സാഹിത്യകാരന്മാരെ ബഹറിനിലെ സാഹിത്യകുതുകികള്‍ തങ്ങളുടെ വീടുകളില്‍ അതിഥികളായി താമസിപ്പിച്ചു കൊണ്ടാണ് ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനകീയ കൂട്ടയ്മകളിലൂടെയാണ് ഭക്ഷണം താമസം തുടങ്ങിയ സൌകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്യംപിനോടനുബന്ധിച്ചു വിപുലമായ സാംസ്കാരിക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട് . ശ്രീ മനോഹരന്‍ പാവറട്ടിയുടെ നേതൃത്വത്തില്‍ സമാജം സാസ്കാരിക വിഭാഗം അണിയിചൊരുക്കുന്ന പരിപാടികള്‍ ക്യാമ്പിന്റെ സായാഹ്നങ്ങളില്‍ അരങ്ങേറും. ഭരതശ്രീ രാധാകൃഷ്ണനും സംഘവും ഒരുക്കുന്ന "ഇനിയെന്ത് വില്‍ക്കുവാന്‍ ബാക്കി" എന്ന സംഗീതശില്പം, ആശാന്റെ 'വീണപൂവി'ന്റെ രംഗഭാഷ്യം, ശ്രീ കൂഴൂര്‍ വില്‍സണ്‍ അവതരിപ്പിക്കുന്ന ചൊല്‍കാഴ്ച, ലഘു നാടകങ്ങള്‍ തുടങ്ങി ഒട്ടേറെ കലാ സാംസ്‌കാരികപരിപാടികള്‍  ആണ് അണിയറയില്‍ ഒരുങ്ങുന്നത്





7 attachments — Download all attachments   View all images  
DSC_5241.jpgDSC_5241.jpg
584K   View   Download  
1.jpg1.jpg
47K   View   Download  
3.jpg3.jpg
39K   View   Download  
4.jpg4.jpg
51K   View   Download  
88.jpg88.jpg
43K   View   Download  
sfs.jpgsfs.jpg
67K   View   Download  
adad.jpg

Thursday, August 26, 2010

ബഹറിന്‍ കേരളീയ സമാജം-കേരള സാഹിത്യ അകാദമി സാഹിത്യ ശില്‍പശാല

ബഹറിന്‍ കേരളീയ സമാജം-കേരള സാഹിത്യ അകാദമി
സാഹിത്യ ശില്‍പശാല
 
ബഹറിന്‍ കേരളീയ സമാജം കേരള സാഹിത്യ അക്കാദമിയുമായി ചേര്‍ന്നുകൊണ്ടു  പ്രവാസി സാഹിത്യകാരന്‍മാര്‍ക്കായി സാഹിത്യ ശില്‍പശാല സംഘടിപ്പിക്കുന്നു.സെപ്റ്റംബര്‍ 10 മുതല്‍ 12  വരെ നടക്കുന്ന ശില്‍പശാലയില്‍ യു. എ.  ഇ , ഖത്തര്‍, ഒമാന്‍, കുവൈറ്റ്‌, സൗദി അറേബ്യ, ബഹറിന്‍ തുടങ്ങിയ വിവിധ ജി. സി. സി. രാജ്യങ്ങളില്‍ നിന്നും 150 ഓളം ‍ സാഹിത്യകാരന്മാര്‍ പങ്കെടുക്കും. നോവല്‍ ചെറുകഥ എന്നിവയെ അടിസ്ഥാനമാക്കി കേരള സാഹിത്യ അക്കാദമി തയ്യാറാക്കിയ സിലബസ് പ്രകാരം ആണ് ശില്‍പശാല നടത്തുന്നത്. പ്രവാസ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരത്തില്‍ വിപുലമായ സാഹിത്യ ക്യാമ്പ്‌ നടത്തുന്നത്. പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ: കെ. എസ് രവികുമാര്‍ ആണ് ക്യാമ്പ്‌ ഡയരക്ടര്‍.  പ്രശസ്ത സാഹിത്യകാരന്‍ ശ്രീ എം മുകുന്ദന്‍ മുഴുവന്‍ സമയവും ക്യാമ്പിനു നേതൃത്വം നല്‍കും. കെ പി രാമനുണ്ണി, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ ക്യാമ്പില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും.
കേരള സാഹിത്യ അക്കാദമി ഇദംപ്രഥമായാണ് വിദേശത്ത് ഇത്തരത്തില്‍ ഒരു  ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രവാസികള്‍ക്കിടയിലെ സാഹിത്യ പ്രവര്‍ത്തനം വളരെ ഗൌരവതരമായി ഉയര്‍ന്നു വന്നിരിക്കുന്ന കാലഘട്ടത്തില്‍ ആണ് ക്യാമ്പ് നടക്കുന്നത്.ഇപ്രാവശ്യത്തെ കേരള സാഹിത്യ അക്കാദമി   അവാര്‍ഡിനര്‍ഹമായ   
'ആടുജീവിത' ത്തിന്‍റെ രചയിതാവ് ശ്രീ ബെന്യാമിന്‍ ബഹറിന്‍ ആസ്ഥാനമായി സാഹിത്യ രചന നിര്‍വഹിക്കുന്ന സാഹിത്യകാരനാണ്.ടി വി കൊച്ചുബാവ മുതല്‍ ഒട്ടേറെ സാഹിത്യ പ്രതിഭകള്‍ പ്രവാസലോകത്ത് നിന്നും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു.
 
സെപ്റ്റംബര്‍ ഒന്‍പതാം തീയതി വൈകിട്ട് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ ചേരുന്ന വിപുലമായ സമ്മേളനത്തില്‍ വെച്ച് ശ്രീ എം മുകുന്ദന്‍ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡണ്ട്‌ പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത നിര്‍വഹിക്കുന്ന ചടങ്ങില്‍ സെക്രടറി എന്‍ കെ വീരമണി സ്വാഗതം ആശംസിക്കും.
 
സെപ്റ്റംബര്‍ 10  വെള്ളിയാഴ്ച രാവിലെ മുതല്‍ ക്യാമ്പ് ആരംഭിക്കും. "കഥ രചനാനുഭവം" എന്ന വിഷയത്തെ ആധാരമാക്കി ശ്രീ എം മുകുന്ദന്‍ ക്ലാസെടുക്കും.തുടര്‍ന്ന് അഥിതികളുടെ കഥാ രചനാനുഭവങ്ങള്‍ ചര്‍ച്ചചെയ്യും. അന്ന് വൈകിട്ട് ക്യാമ്പ് അംഗങ്ങളുടെ കഥാ വായനയും പ്രമുഖ സാഹിത്യകാരമാരുമായുള്ള മുഖാമുഖവും നടക്കും. സെപ്റ്റംബര്‍ പതിനൊന്നാം തീയതി രാവിലെ ചെറുകഥാ ചരിത്രം സംബന്ധിച്ച ക്ലാസ് നടക്കും. തുടര്‍ന്ന് "ചെറുകഥ-രൂപം, ഘടന" എന്ന ക്ലാസ് ഉണ്ടാവും. വൈകിട്ട് കവികളുടെ കൂട്ടായ്മയും വിവിധ കലാ സാംസ്കാരിക പരിപാടികളും നടക്കും.തുടര്‍ന്ന് കഥ വായന  നടക്കും. സെപ്റ്റംബര്‍ 12 നു രാവിലെ "നോവല്‍ എന്ന സാഹിത്യരൂപം" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്, അംഗങ്ങളുടെ നോവല്‍ ചര്‍ച്ച എന്നിവ ഉണ്ടാവും. സെപ്റ്റംബര്‍ 12 നു വൈകിട്ട് ക്യാമ്പ് സമാപിക്കും.
ജി. സി. സി. രാജ്യങ്ങളില്‍ നിന്നും ഒട്ടേറെ പേര്‍ അംഗങ്ങളായും അതിഥികളായും നടക്കുന്ന ക്യാമ്പിന്‍റെ വിജയത്തിന് വിപുലമായ സംഘാടക സമിതി പ്രവര്‍ത്തിച്ചുവരുന്നു. ഇതിന്‍റെ പ്രചാരണ ഭാഗമായി ഒട്ടേറെ അനുബന്ധപരിപാടികളും നടന്നു വരുന്നു. ഈയിടെ നടന്ന കഥാകാവ്യ സന്ധ്യ ശ്രദ്ധയാകര്‍ഷിച്ച ഒരു അനുബന്ധ പരിപാടിയായിരുന്നു. എഴുത്തച്ഛന്‍ മുതല്‍ ആധുനിക സാഹിത്യ പ്രതിഭകള്‍ വരെയുള്ള സാഹിത്യകാരന്മാരുടെ  കാരികേച്ചര്‍ രചനയും ഇതിന്‍റെ ഭാഗമായി നടക്കുന്നു.
 

Wednesday, August 25, 2010

കേരള സാഹിത്യ അകാദമി- ബഹറിന്‍ കേരളീയ സമാജം സാഹിത്യ ശില്പശാല സമൂഹ കാരികേച്ചര്‍ രചന

കേരള സാഹിത്യ അകാദമി- ബഹറിന്‍ കേരളീയ സമാജം സാഹിത്യ ശില്പശാല
സമൂഹ കാരികേച്ചര്‍ രചന
മനാമ: സെപ്റ്റംബര്‍ 10 മുതല്‍ 12  വരെ ബഹറിന്‍ കേരളീയ സമാജത്തിന്‍റെയും കേരള സാഹിത്യ അകാടമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സാഹിത്യ ശില്പശാലയുടെ അനുബന്ധ പരിപാടിയായി സമൂഹ കാരികേച്ചര്‍ രചന നടത്തുന്നു. ആഗസ്റ്റ്‌ 27  വെള്ളിയാഴ്ച രാവിലെ 10  മണിക്ക് സമാജത്തില്‍ വെച്ച് നടത്തുന്ന സമൂഹ ചിത്രരചനയില്‍  ബഹറിനിലെ അറിയപ്പെടുന്ന 40  ഓളം അറിയപെടുന്ന ചിത്രകാരന്മാര്‍ പങ്കെടുക്കും. എഴുത്തച്ചന്‍ മുതല്‍ സമകാലിക സാഹിത്യ പ്രതിഭകള്‍ വരെയുള്ള 40  ഓളം സാഹിത്യ പ്രതിഭാകലുറെ ചിത്രങ്ങള്‍ ആണ് കാരികേച്ചര്‍ ആയി രൂപാന്തരപെടുത്തുന്നത്. പ്രത്യേകം കാന്‍വാസില്‍ വരക്കുന്ന ചിത്രങ്ങളോടൊപ്പം സാഹിത്യ പ്രതിഭകളുടെ പ്രശസ്ത   സൂക്തങ്ങള്‍ രേഖപെടുത്തും. ഈ കാരികെച്ചരുകള്‍ സാഹിത്യ ക്യാമ്പ്‌ ആടിറ്റൊരിയത്തില്‍ പ്രദര്‍ശിപ്പിക്കും. ബഹറിന്‍ കേരളീയ സമാജം ചിത്രകല ക്ലബിന്‍റെ ആഭിമുഖ്യത്തിലാണ് ചിത്ര രചന നടത്തുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ചിത്രകാരന്മാര്‍ ശ്രീ ഹരിഷ് മേനോന്‍( 39897812 ) കണ്‍വീനര്‍ ചിത്രകല ക്ലാബുമായി ബന്ധപ്പെണ്ടാതാണ്.

Tuesday, August 24, 2010

സാഹിത്യ അക്കാദമി സിലബസ്

ബഹ്‌റൈന്‍  കേരളീയ  സമാജം-  കേരള  സാഹിത്യ അക്കാദമി
നോവല്‍ ... ചെറുകഥ ...സാഹിത്യ  ക്യാമ്പ്

     സാഹിത്യ  അക്കാദമി  സിലബസ്

സെപ്തബര്‍  10  രാവിലെ   11   മണിക്ക്  ഉദ്‌ഘാടനം
     ഉച്ചകഴിഞ്ഞ്   :        കഥ ,രചന  - അനുഭവം  :  എം. മുകുന്ദന്‍
                                ക്ലാസ്  1  : കഥയും   ചെറുകഥയും

വൈകീട്ട്        :         കഥ ,രചന  - അനുഭവം  :  അതിഥി
                                                ചര്‍ച്ച
                                                     രാത്രി             :          അഗങ്ങളുടെ  കഥ  വായന , ചര്‍ച്ച,  സാംസ്‌കാരിക  പരിപാടികള്‍
സെപ്തബര്‍  11 രാവിലെ   10   മണിക്ക്
                                ക്ലാസ്  1 :ചെറുകഥ  ചരിത്രം
                                ക്ലാസ്  2  : ചെറുകഥ- രൂപം , ഘടന
ഉച്ചകഴിഞ്ഞ്  :          കഥ ,രചന  - അനുഭവം  :  അതിഥി
                                     ചര്‍ച്ച
             വൈകീട്ട്        :         കവികളുടെ  കുട്ടായിമ , കവിതകള്‍     ചര്‍ച്ച
                                                    രാത്രി              :          അഗങ്ങളുടെ  കഥ  വായന , ചര്‍ച്ച,  സാംസ്‌കാരിക  പരിപാടികള്‍


സെപ്തബര്‍  12 രാവിലെ   10   മണിക്ക്
                                 ക്ലാസ്  1 : നോവല്‍  എന്ന സാഹിത്യ രൂപം
ഉച്ചകഴിഞ്ഞ്    :          നോവല്‍  - രചന  - അനുഭവം   :   അതിഥി
                                  വൈകീട്ട്         :          അഗങ്ങളുടെ  നോവല്‍  ചര്‍ച്ച, സാംസ്‌കാരിക  പരിപാടികള്‍ 
രാത്രി        :                                 സമാപനം - സമ്മേളനം


ക്യാമ്പ്  ഉദ്ഘാടനം : എം മുകുന്ദന്‍
ക്യാമ്പ്  ഡയരക്ടര്‍ : കെ .എസ . രവികുമാര്‍ 
ക്യാമ്പ് നയിക്ക്യുന്നവര്‍ :പുഷന്‍   കടലുണ്ടി, പ്രഭാവര്‍മ , കെ .പി . രാമനുണ്ണി

Tuesday, August 3, 2010

സമാജം സാഹിത്യ ക്യാമ്പിന് വിപുലമായ ഒരുക്കം

*******************************************

സപ്തംബര്‍ രണ്ടാം വാരം ജി.സി.സിയിലെ പ്രവാസി മലയാളികളായ എഴുത്തുകാരെ പങ്കെടുപ്പിച്ച് കേരളീയ സമാജം സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന സാഹിത്യക്യാമ്പിന്റെ സംഘാടക സമിതി ഓഫീസ് ഇന്ന് രാത്രി എട്ടിന് ഉദ്ഘാടനം ചെയ്യും.

ക്യാമ്പില്‍ 100ഓളം പേര്‍ പങ്കെടുക്കമെന്ന് പ്രതീക്ഷിക്കുന്നു. എം മുകുന്ദനാണ് ക്യാമ്പ് ഡയറക്ടര്‍. സാഹിത്യ അക്കാദമി ഭാരവാഹികളായ പുരുഷന്‍ കടലുണ്ടി, പ്രഭാവര്‍മ എന്നിവരും കഥാകൃത്ത് കെ.ആര്‍ മീര, നിരൂപകന്‍ ഡോ. കെ.എസ് രവികുമാര്‍ എന്നിവരും പങ്കെടുക്കും. നോവല്‍, കഥ മേഖലകളെ അടിസ്ഥാനമാക്കിയുള്ള ക്യാമ്പില്‍ മറ്റ് സാഹിത്യവിഷയങ്ങളും ചര്‍ച്ച ചെയ്യും. ഗള്‍ഫ് മേഖലയില്‍ തന്നെ സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടക്കുന്ന ആദ്യ സാഹിത്യ ക്യാമ്പാണിത്.

ക്യാമ്പില്‍ എഴുതപ്പെടുന്ന രചനകള്‍ സമാജം സോവനീര്‍ ആയി പ്രസിദ്ധീകരിക്കും. പങ്കാളികളുടെ പ്രസിദ്ധീകരണയോഗ്യമായ കൃതികള്‍ സാഹിത്യ അക്കാദമിക്ക് കൈമാറും. അക്കാദമി തയാറാക്കിയ സിലബസിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പിന് രൂപം നല്‍കിയിരിക്കുന്നത്. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്ന് പങ്കെടുക്കുന്നവര്‍ക്കുള്ള ക്രമീകരണങ്ങള്‍ സംഘാടക സമിതി ഏര്‍പ്പെടുത്തും. കേരള തനിമ വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികളുമുണ്ട്.

ക്യാമ്പിന്റെ നടത്തിപ്പിന് സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തില്‍ സമാജം ജോ. സെക്രട്ടറി എ കണ്ണന്‍ അധ്യക്ഷത വഹിച്ചു. പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍.കെ വീരമണി, സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ്, കെ.എസ് സജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.ഡി. സലിമാണ് സംഘാടക സമിതി കണ്‍വീനര്‍. മനോജ് മാത്യു, ശങ്കര്‍ പല്ലൂര്‍, രാജഗോപാല്‍, ബാജി ഓടംവേലി, ജോസ് തോമസ്, സത്യന്‍, ജനാര്‍ദ്ദനന്‍, രാധാകൃഷ്ണന്‍ ഓയൂര്‍, കെ.എസ് സജുകുമാര്‍, സജി കുടശ്ശനാട് എന്നിവരുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റികളും രൂപവത്കരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു എം സതീഷ് (0097336045442), ഡി സലിം (0097339125889) എന്നിവരുമായി ബന്ധപ്പെടാം